ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ ഇന്നറിയാം

single-img
22 July 2012

രാജ്യത്തിന്റെ 14ാം രാഷ്‌ട്രപതിയെ കണ്ടെത്താനുള്ള രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ അന്തിമഫലം പുറത്തുവരുകയും മൂന്നുമണിയ്ക്ക് ഫലപ്രഖ്യാപനം ഔദ്യോഗികമായി നടക്കുകയും ചെയ്യും. പ്രണബ് മുഖര്‍ജി തന്നെയായിരിക്കും രാഷ്ട്രപതി.ഭരണമുന്നണിയായ യുപിഎയിലെ എല്ലാ ഘടകകക്ഷികള്‍ക്കും പുറമെ എസ്പി, ബിഎസ്പി എന്നീ കക്ഷികളുടെയും പ്രതിപക്ഷമുന്നണിയായ എന്‍ഡിഎയിലെ ചില ഘടകകക്ഷികളുടെയും പിന്തുണ പ്രണബിനുണ്ട്. പുതിയ രാഷ്ട്രപതി ബുധനാഴ്ച പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സത്യപ്രതിജ്ഞ ചെയ്യും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ സത്യവാചകം ചൊല്ലിക്കൊടുക്കും.