അവയവദാനത്തിന് തയ്യാർ: മോഹന്‍ലാല്‍

single-img
22 July 2012

അവയവദാനത്തിന്‌ താന്‍ തയ്യാറാണെന്ന്‌ മോഹന്‍ലാല്‍.കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നിര്‍മിച്ച് ശശി കളരിയില്‍ സംവിധാനം ചെയ്ത ‘ഒരു കനിവിന്റെ ഓര്‍മയ്ക്കായ്’ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ അവയവദാനത്തിനുള്ള പ്രചോദനമാണ് സ്വാതിയുടെ ജീവിതത്തിലേയ്ക്കുള്ള മടങ്ങിവരവെന്നും മോഹന്‍ലാല്‍ പറഞ്ഞു. സ്വാതിയുടെ ഓപ്പറേഷന് നേതൃത്വം നല്‍കിയ ഡോ. സുധീന്ദ്രനെ മോഹന്‍ലാല്‍ പൊന്നാട അണിയിച്ചു. സ്വാതി കൃഷ്ണയ്ക്ക് കരള്‍ പകുത്ത് നല്‍കിയ റെയ്‌നിയുടെ അടുത്തു ചെന്ന് മോഹന്‍ലാല്‍ അഭിനന്ദിച്ചു.