കെജ്രിവാള്‍ ബിജെപി ഏജന്റ്: ദിഗ്വിജയ് സിങ്

single-img
22 July 2012

അണ്ണാ ഹസാരെ സംഘത്തിലെ പ്രമുഖന്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദിഗ്‌വിജയ് സിംഗ് രംഗത്തെത്തി. അരവിന്ദ് കെജ്‌രിവാള്‍ ബി.ജെ.പിയുടെ ഏജന്റാണെന്ന് ദിഗ് വിജയ്‌സിങ് പറഞ്ഞു. ഗുജറാത്തില്‍ ലോകായുക്ത വേണ്ടെന്ന് പറഞ്ഞ നരേന്ദ്രമോഡിക്കെതിരെ യാതൊരു വിമര്‍ശനവും നടത്താത്ത കെജ്‌രിവാള്‍ എന്തുകൊണ്ടാണ് കര്‍ണാടകയിലെയും ഛത്തീസ്ഗഡിലേയും ബി.ജെ.പി. സര്‍ക്കാരുകളെ വിമര്‍ശിക്കാത്തതെന്നും ദിഗ് വിജയ്‌സിങ് ചോദിച്ചു. യോഗഗുരു ബാബ രാംദേവിന്റെ പതഞ്ജലി യോഗപീഠ ട്രസ്റ്റിന് ഭൂമി അനുവദിച്ച ഹിമാചല്‍ പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നടപടിയെയും ദിഗ്വിജയ് സിങ് വിമര്‍ശിച്ചു.ബിജെപിയുടെ ഏജന്റിനെപ്പോലെയാണ് കെജ്രിവാള്‍ പ്രവര്‍ത്തിക്കുന്നത്. വിദേശത്തു നിന്നു വന്‍തുകകള്‍ സ്വീകരിക്കുന്ന കെജ്രിവാളിന്റെ സന്നദ്ധസംഘടന നിരോധിക്കണമെന്ന് ദിഗ്വിജയ് സിങ് ആവശ്യപ്പെട്ടു.ഷിംലയില്‍ ഓള്‍ ഇന്ത്യ ക്ഷത്രിയ ഫെഡറേഷന്റെ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.