എം.എ.യൂസഫലി എയര്‍ ഇന്ത്യാ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെച്ചു

single-img
21 July 2012

എം.കെ.ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം.എ.യൂസഫലി എയര്‍ ഇന്ത്യാ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവച്ചു. ഗള്‍ഫ് മലയാളികളോടുള്ള എയര്‍ ഇന്ത്യയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. 2010ലാണ് എയര്‍ ഇന്ത്യയിലെ അഞ്ചു സ്വതന്ത്ര ഡയറക്ടര്‍മാരിലൊരാളായി യൂസഫലിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. മൂന്നു വര്‍ഷമായിരുന്നു കാലാവധി. നിലവില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി ഡയറക്ടറും എയര്‍ കേരള ഇന്റര്‍നാഷണല്‍ സര്‍വീസസ് ബോര്‍ഡ് അംഗവുമാണ്് യൂസഫലി.