സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മേല്‍വിലാസത്തിനുവേണ്ടി ബി.ഉണ്ണികൃഷണ്ന്‍ രംഗത്ത്

single-img
21 July 2012

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനെതിരെ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ രംഗത്ത്. ‘മേല്‍വിലാസം’ എന്ന ചിത്രത്തെ അവാര്‍ഡ് നിര്‍ണയത്തില്‍ നിന്ന് പൂര്‍ണമായും തഴഞ്ഞ ജൂറിയുടെ നടപടിക്കെതിരെയാണ് ഉണ്ണികൃഷ്ണന്‍ രംഗത്തുവന്നത്. സിനിമയില്‍ ദളിതനുണ്ടായ അനുഭവം ജൂറിയില്‍ നിന്ന് മേല്‍വിലാസത്തിനും ഉണ്ടായെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ചെറുപ്പക്കാരുടെ സിനിമകളെ ജൂറി വേണ്ടവിധം പരിഗണിച്ചില്ലെന്നും ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനെതിരെ ഇതാദ്യമായാണ് ഒരു സംവിധായകന്‍ പരസ്യമായി രംഗത്തുവരുന്നത്.