ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ എന്തു ചെയ്യണമെന്നറിയാം: പെയ്‌സ്

single-img
21 July 2012

ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ എന്തു ചെയ്യണമെന്ന് എനിക്കറിയാമെന്നു ഇന്ത്യന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്‌സ്. മറ്റുള്ളവരുടെ അഭിപ്രായങ്ങളും പ്രതീക്ഷകളും അതിനൊരു തടസമാവില്ലെന്നും പെയ്‌സ് പറഞ്ഞു. 1996- ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സിലെ പുരുഷവിഭാഗം സിംഗിള്‍സില്‍ വെങ്കലമെഡല്‍ ജേതാവാണ് പെയ്‌സ്. ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഡബിള്‍സില്‍ പെയ്‌സ് സഖ്യത്തിനു മെഡല്‍സാധ്യത കുറവാണെന്ന മുന്‍ ഡേവിസ് കപ്പ് ക്യാപ്റ്റന്‍ ജയ്ദീപ് മുഖര്‍ജിയുടെ അഭിപ്രായത്തെപ്പറ്റി ചോദിച്ചപ്പോള്‍ മറ്റുള്ളവരുടെ അഭിപ്രായത്തെ താന്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നായിരുന്നു പെയ്‌സിന്റെ പ്രതികരണം. മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും ഒളിമ്പിക്‌സില്‍ തന്നോടൊപ്പം കളിക്കാന്‍ വിസമ്മിച്ചതു തന്നെ ഏറെ വിഷമിപ്പിച്ചെങ്കിലും ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും മെഡല്‍സ്വന്തമാക്കുക എന്ന ലക്ഷ്യം മാത്രമേ ഇപ്പോള്‍ മനസിലുള്ളൂ എന്നും പെയ്‌സ് വ്യക്തമാക്കി.