മന്ത്രിസഭയില്‍ സീനിയറും ജൂനിയറും ഇല്ലെന്ന് എ.കെ. ആന്റണി

single-img
21 July 2012

മന്ത്രിസഭയില്‍ സീനിയറും ജൂനിയറും ഇല്ലെന്നും എല്ലാവരും തുല്യരാണെന്നും കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനെച്ചൊല്ലി ശരത് പവാറിന്റെ എന്‍സിപി ഇടഞ്ഞു നില്‍ക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ആന്റണി തയാറായില്ല. ധനമന്ത്രിയായിരുന്ന പ്രണാബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടതോടെയാണ് കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനെച്ചൊല്ലി തര്‍ക്കം തുടങ്ങിയത്. ഇതിനു ശേഷം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ആന്റണിക്കായിരുന്നു രണ്ടാമന്റെ സ്ഥാനം കോണ്‍ഗ്രസ് നല്‍കിയിരുന്നത്.