അബു ജുന്‍ഡാലിനെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

single-img
21 July 2012

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന അബു ജുന്‍ഡാലിനെ മുംബൈ കോടതി പത്തു ദിവസത്തേക്ക് മഹാരാഷ്ട്ര പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. ജുന്‍ഡാലിനെ ഇന്ന് കനത്ത പോലീസ് കാവലില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഡല്‍ഹി കോടതിയാണ് കഴിഞ്ഞദിവസം ജുന്‍ഡാലിനെ മഹാരാഷ്ട്ര എടിഎസിന്റെ കസ്റ്റഡിയില്‍ വിട്ടത്. മുംബൈ ഭീകരാക്രമണത്തിന് പുറമെ 2010ലെ പൂന ജര്‍മന്‍ ബേക്കറി സ്‌ഫോടനക്കേസ്, നാസിക് പോലീസ് ട്രെയിനിംഗ് അക്കാദമി ആക്രമണക്കേസ്, ഔറംഗബാദിലെ ആയുധക്കച്ചവട കേസ് എന്നിവയിലാണ് മഹാരാഷ്ട്ര പോലീസ് ജുന്‍ഡാലിനെ കസ്റ്റഡിയിലെടുത്തിടുത്തിരിക്കുന്നത്. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ സാഹചര്യത്തില്‍ മുംബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ പാക് ഭീകരന്‍ അജ്മല്‍ അമീര്‍ കസബിനൊപ്പം ജുന്‍ഡാലിനെ ചോദ്യം ചെയ്യാന്‍ മുംബൈ പോലീസിനാവും.