ടാന്‍സാനിയയില്‍ യാത്രാബോട്ടു മുങ്ങി 31 മരണം

single-img
20 July 2012

സാന്‍സിബാര്‍ തീരത്തിനു സമീപം കടത്തുബോട്ടു മുങ്ങി 31 പേര്‍ മരിച്ചെന്ന് ടാന്‍സാനിയന്‍ അധികൃതര്‍ പറഞ്ഞു. നൂറുപേരെ കാണാതായി. ഡാര്‍എസ് സലാമില്‍ നിന്നു സാന്‍സിബാര്‍ ദ്വീപിലേക്കു പുറപ്പെട്ട ബോട്ടാണ് ബുധനാഴ്ച പ്രക്ഷുബ്ധമായ കടലില്‍ മുങ്ങിത്താണത്. 145 പേരെ രക്ഷിച്ചെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.