ഇന്ത്യക്കാര്‍ സിറിയന്‍ യാത്ര ഒഴിവാക്കണമെന്ന് നയതന്ത്ര മന്ത്രാലയം

single-img
20 July 2012

രൂക്ഷപോരാട്ടം തുടരുന്ന സിറിയയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്മാരോട് ന്യൂഡല്‍ഹി ആവശ്യപ്പെട്ടു.നയതന്ത്ര പ്രതിനിധികളെക്കൂടാതെ അറുപതോളം ഇന്ത്യക്കാര്‍ മാത്രമേ ഇപ്പോള്‍ സിറിയയിലുള്ളു. അക്രമം പൊട്ടിപ്പുറപ്പെടും മുമ്പ് ആയിരത്തോളം ഇന്ത്യക്കാര്‍ സിറിയയില്‍ ഉണ്ടായിരുന്നു. ഇതിനിടെ മറ്റു ചില രാജ്യങ്ങളും സിറിയയില്‍നിന്നു തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ചുകൊണ്ടുപോകാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.