ഗണേഷ്‌കുമാറിന്റെ കൈയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കില്ല: ഷെറി

single-img
20 July 2012

മന്ത്രി ഗണേഷ്‌കുമാറില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കില്ലെന്ന് ആദിമധ്യാന്തത്തിന്റെ സംവിധായകന്‍ ഷെറി. മന്ത്രിയുടെ ബുദ്ധികേന്ദ്രങ്ങളുടെ നിര്‍ദേശത്തെത്തുടര്‍ന്നു തന്റെ സിനിമയെ ഒരു അവാര്‍ഡ് മാത്രം നല്‍കി ഒതുക്കുകയായിരുന്നു. മന്ത്രിയുടെ താത്പര്യങ്ങളും അതുണ്ടാക്കിയ തര്‍ക്കങ്ങളുമാണ് അവാര്‍ഡ് പ്രഖ്യാപനം വൈകാന്‍ കാരണമായതെന്നും ഷെറി കുറ്റപ്പെടുത്തി. മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡാണു ഷെറിക്കു ലഭിച്ചത്.