രണ്ടാമന്‍ തര്‍ക്കം: പവാറിനെ ഉള്‍പ്പെടുത്തി ഏകോപനസമിതി രൂപീകരിക്കാന്‍ ധാരണ

single-img
20 July 2012

കേന്ദ്രമന്ത്രിസഭയിലെ രണ്ടാമന്‍ വിഷയത്തില്‍ ഉടക്കി നില്‍ക്കുന്ന എന്‍സിപിയെയും ശരത് പവാറിനെയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭയിലെ രണ്ടാം സ്ഥാനം കോണ്‍ഗ്രസ് നിലനിര്‍ത്തുകയും പവാറിനു കൂടുതല്‍ പ്രാധാന്യത്തേടെ ഏകോപനസമിതി രൂപീകരിക്കുകയും ചെയ്തുകൊണ്ട് ഫോര്‍മുല സോണിയാ ഗാന്ധി മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ട്. ഇന്നു രാവിലെ യുപിഎ അധ്യക്ഷ സോണിയയെ സന്ദര്‍ശിച്ച പവാര്‍ ഈ ഫോര്‍മുല പാര്‍ട്ടി ചര്‍ച്ചചെയ്തശേഷം പ്രതികരണം അറിയിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സോണിയയുടെ വസതിയില്‍നിന്ന് സ്വന്തം വസതിയില്‍ തിരിച്ചെത്തിയ പവാര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി. പ്രധാനമന്ത്രി രാജ്യത്തിനു പുറത്തായിരിക്കുമ്പോള്‍ ഉന്നത തീരുമാനങ്ങളെടുക്കാന്‍ രൂപീകരിക്കുന്ന മൂന്നംഗസമിതിയില്‍ പവാറിന് സ്ഥാനം നല്കും. എ.കെ ആന്റണിയും ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവുമായിരിക്കും മറ്റംഗങ്ങള്‍.