പോലീസിനെ തല്ലുമെന്ന് എ.എന്‍.ഷംസീര്‍

single-img
20 July 2012

പോലീസിനെ തല്ലുമെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ.എന്‍.ഷംസീര്‍. പോലീസുകാരുടെ ഭാര്യയും കുടുംബവും വീട്ടില്‍ തനിച്ചാണെന്ന് മറക്കരുത്. പോലീസ് അതിക്രമത്തിനെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഷംസീര്‍. കയ്യൂര്‍ സമരത്തില്‍ പോലീസുകാരനായ സുബ്ബരായനുണ്ടായ ഗതി ഡിവൈഎസ്പി സുകുമാരന് ഉണ്ടാകും. ക്യാമ്പില്‍ പോലീസിന് ലഭിക്കുന്ന സുരക്ഷ വീട്ടിലില്ലെന്ന് ഓര്‍ത്താല്‍ നല്ലതാണെന്നും ഷംസീര്‍ പറഞ്ഞു. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ ഷംസീറിനെതിരെ പോലീസ് കേസെടുത്തു.