Cricket

ലോകകപ്പ് ട്വന്റി-20: ദക്ഷിണാഫ്രിക്ക സാധ്യത ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പ് ട്വന്റി-20 ടൂര്‍ണമെന്റിനുള്ള 30 അംഗ സാധ്യത ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. എ.ബി.ഡിവില്ലിയേഴ്‌സ് നയിക്കുന്ന ടീമില്‍ ജെ.പി.ഡുമ്മിനി, ഹാഷിം ആംല, ജൊഹാന്‍ ബോത്ത, മോണി മോര്‍ക്കല്‍ ഡെയ്ല്‍ സ്റ്റെയിന്‍ തുടങ്ങിയ പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ട്. 15 അംഗ അന്തിമ ടീമിനെ അടുത്ത മാസം പ്രഖ്യാപിക്കും.