റംസാന്‍ നോമ്പ് ഇന്ന് തുടങ്ങും

single-img
20 July 2012

തലശേരിയില്‍ മാസപ്പിറവി കണ്ടതിനാല്‍ റംസാന്‍ നോമ്പ് ശനിയാഴ്ച തുടങ്ങും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ്, ചെറുശ്ശേരി സൈനുദ്ദീന്‍ മുസലിയാര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവും ഉപവാസവുമായി ശരീരവും മനസും ശുദ്ധീകരിക്കുന്ന ദിനരാത്രങ്ങളാണ് വിശ്വാസികളെ കാത്തിരിക്കുന്നത്.