താന്‍ ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിക്കല്ല; ബാബാ രാംദേവ്

single-img
20 July 2012

താന്‍ ഒരിക്കലും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിട്ടുണ്‌ടെന്ന് യോഗാ ഗുരു ബാബാ രാംദേവ്. ഇത് തന്റെ ഭീഷ്മ പ്രതിജ്ഞയാണെന്നും രാംദേവ് മാധ്യമങ്ങളോട് പറഞ്ഞു. കിംഗ് മേക്കറാവാനാണോ ശ്രമിക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇക്കാര്യം താന്‍ തന്നെ പറഞ്ഞാല്‍ അത് പുതിയ വിവാദത്തിന് കാരണമാകുമെന്നായിരുന്നു രാംദേവിന്റെ മറുപടി. കോണ്‍ഗ്രസിലും സര്‍ക്കാരിലും കൂടുതല്‍ സജീവമാവുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ രാംദേവ് ശക്തമായ ലോക്പാല്‍ നടപ്പാക്കാനും വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കളളപ്പണം തിരിച്ചുകൊണ്ടുവരാനുമാണ് ‘രാജകുമാരന്‍’ ശ്രമിക്കേണ്ടതെന്നും വ്യക്തമാക്കി.