ലോക ആരോഗ്യ സംഘടയുടെ ഡോക്ടര്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു

single-img
20 July 2012

പാക്കിസ്ഥാനിലെ കറാച്ചി നഗരത്തില്‍ അജ്ഞാതന്റെ വെടിയേറ്റ് ലോക ആരോഗ്യ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ കൊല്ലപ്പെട്ടു. ഇസഹാഖ് ഖാകര്‍ എന്നയാളാണ് മരിച്ചത്. സംഭവത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്‌റഫ് ശക്തമായി അപലപിച്ചു. മതത്തിനും രാജ്യത്തിനും മനുഷ്യര്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്നവരാണ് കൊലയ്ക്ക് പിന്നിലെന്നും ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.