പാക്കിസ്ഥാനുള്ള സഹായം വെട്ടിക്കുറയ്ക്കുന്ന ഭേദഗതി യുഎസ് ജനപ്രതിനിധി സഭ പാസാക്കി

single-img
20 July 2012

തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന്റെ പേരില്‍ പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുന്ന ഭേദഗതി യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 650 മില്യന്‍ യുഎസ് ഡോളറാണ് വെട്ടിക്കുറയ്ക്കുക. 1.3 ബില്യന്‍ ഡോളര്‍ വെട്ടിക്കുറയ്ക്കണമെന്ന് കോണ്‍ഗ്രസ് പ്രതിനിധിയും സഭയിലെ വിദേശകാര്യ കമ്മറ്റിയംഗവുമായ ടെഡ് പോയേ ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ 650 മില്യന്‍ ഡോളര്‍ മാത്രം കുറയ്ക്കാന്‍ ധാരണയിലെത്തുകയായിരുന്നു.