റാഫേല്‍ നദാല്‍ ഒളിമ്പിക്‌സിനില്ല

single-img
20 July 2012

വരുന്ന ഒളിമ്പിക്‌സില്‍ നിന്ന് സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ പിന്‍മാറി. മത്സരിക്കാനുള്ള ശാരീരികക്ഷമത ഇല്ലാത്തതിനാലാണ് പിന്‍മാറ്റമെന്ന് നദാല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. തന്റെ കരിയറിലെ ഏറ്റവും ദുഃഖകരമായ നിമിഷമാണിതെന്ന് നദാല്‍ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ സ്‌പെയിനിന്റെ പതാക വഹിക്കാനായി നദാലിനെയായിരുന്നു തെരഞ്ഞെടുത്തിരുന്നത്. 2008ലെ ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ നദാലിനായിരുന്നു ടെന്നീസിലെ പുരുഷവിഭാഗം സിംഗിള്‍സ് സ്വര്‍ണം. കഴിഞ്ഞ മാസം നടന്ന വിംബിള്‍ഡന്റെ രണ്ടാം റൗണ്ടില്‍ പുറത്തായശേഷം നദാല്‍ മത്സര ടെന്നീസ് കളിച്ചിട്ടില്ല.