കര്‍ണാടക സര്‍ക്കാര്‍ മഴ പെയ്യാന്‍ പൂജ നടത്തുന്നു

single-img
20 July 2012

കര്‍ണ്ണാടക സംസ്ഥാനം കനത്ത വരള്‍ച്ചയിലേക്കു നീങ്ങുന്നതിനിടെ മഴയ്ക്കായി എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജ നടത്താന്‍ കര്‍ണാടകസര്‍ക്കാര്‍ നിര്‍ദേശം നല്കി. 5,000 രൂപ വീതം ചെലവുവരുന്ന പൂജകള്‍ നടത്താനാണ് സംസ്ഥാനമെങ്ങുമുള്ള 37,000 ക്ഷേത്രപൂജാരിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഈ പ്രത്യേക പൂജ നടത്താന്‍ 18.5 കോടിരൂപ ചെലവാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സംസ്ഥാന റിലീജിയസ് എന്‍ഡോവ്‌മെന്റ് വകുപ്പുമന്ത്രി കെ.എസ്.പൂജാരിയാണ് നിര്‍ദേശം നല്കിയത്. പൂജ നടത്തുന്നതു നികുതിദായകന്റെ പണമുപയോഗിച്ചല്ലെന്നും ക്ഷേത്രട്രസ്റ്റുകള്‍ ഇതിനുള്ള തുക കണെ്ടത്തുമെന്നും മന്ത്രി അറിയിച്ചു. മഴയ്ക്കായി സംസ്ഥാനത്തെ ക്രൈസ്തവദേവാലയങ്ങളിലും മോസ്‌കുകളിലും പ്രത്യേക പ്രാര്‍ഥന നടത്തണമെന്നും നിര്‍ദേശമുണ്ട്. ഈമാസം 27നും ഓഗസ്റ്റ് ഏഴിനുമിടയില്‍ പ്രാര്‍ത്ഥന നടത്തണമെന്നാണ് നിര്‍ദ്ദേശം.