സിപിഎം നിര്‍ണായക കേന്ദ്രകമ്മറ്റി യോഗം ഇന്നു തുടങ്ങും

single-img
20 July 2012

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ സിപിഎം കേന്ദ്രകമ്മറ്റിയുടെ രണ്ട് ദിവസത്തെ നിര്‍ണായക യോഗം ഇന്നാരംഭിക്കും. അച്ചടക്ക നടപടിയെടുത്താല്‍ വകവെയ്ക്കില്ലെന്ന വിഎസിന്റെ പ്രസ്താവനയും ചര്‍ച്ചക്ക് വരും. ഈ പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ ഇന്നലെ ചേര്‍ന്ന സിപിഎം പൊളിറ്റ് ബ്യൂറോയോഗത്തിനായിരുന്നില്ല.