അസാദ് സ്വയം അധികാരം ഒഴിയുമെന്ന റിപ്പോര്‍ട്ട് സിറിയ നിഷേധിച്ചു

single-img
20 July 2012

സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദ് അധികാരം ഒഴിയാന്‍ തയാറെടുക്കുകയാണെന്ന റഷ്യന്‍ സ്ഥാനപതിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് സിറിയന്‍ സ്റ്റേറ്റ് ടിവി വ്യക്തമാക്കി. ഫ്രാന്‍സിലെ ആര്‍എഫ്‌ഐ റേഡിയോക്കു നല്‍കിയ അഭിമുഖത്തിലാണ് പാരീസിലെ റഷ്യന്‍ സ്ഥാനപതി അലക്‌സാണ്ടര്‍ ഓര്‍ലോവ്, അസാദ് സ്ഥാനമൊഴിഞ്ഞേക്കുമെന്നു സൂചിപ്പിച്ചത്.