യുവരാജ് ട്വന്റി-20 ലോകകപ്പ് ടീമില്‍

single-img
19 July 2012

ശ്വാസകോശ അര്‍ബുദത്തിന്റെ പിടിയിലായി മാസങ്ങളോളം ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നു വിട്ടുനിന്ന യുവ്‌രാജ് സിംഗ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരുന്നു. ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമില്‍ യുവി ഇടംപിടിച്ചു. 30 അംഗ സാധ്യതാ ടീമിലാണ് ഓള്‍ റൗണ്ടറായ യുവ്‌രാജ് സിംഗ് ഇടംകണെ്ടത്തിയത്. യുവിക്കൊപ്പം പഞ്ചാബിന്റെ മന്‍ദീപ് സിംഗും സാധ്യതാ ലിസ്റ്റില്‍ കയറിപ്പറ്റിയിട്ടുണ്ട്. ഫോം നഷ്ടപ്പെട്ട് ടീമില്‍ നിന്നു പുറംതള്ളപ്പെട്ട ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും 30 അംഗ ലിസ്റ്റില്‍ ഉള്‍പ്പെടും. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ ഏഴു വരെ ശ്രീലങ്കയിലാണ് ലോകകപ്പ് ട്വന്റി-20 മത്സരം അരങ്ങേറുക.