വാളകം കേസ് അന്വേഷിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വേണമെന്ന് വി.എസ്

single-img
19 July 2012

വാളകത്ത് സ്‌കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിനെതിരെ നടന്ന വധശ്രമം അന്വേഷിക്കുന്നതിന് സിബിഐയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ ആര്‍.ബാലകൃഷ്ണപിള്ളയുമായി അടുത്ത ബന്ധമുള്ള ആളാണെന്നും വി.എസ്.ആരോപിച്ചു. ഇത്തരം ഒരു ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചത് ദുരൂഹമാണെന്നും വി.എസ്.പറഞ്ഞു.