മലബാര്‍ എക്‌സ്പ്രസിലെ പീഡനശ്രമം: പ്രതിയെ വിട്ടയച്ച ആര്‍പിഎഫുകാര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
19 July 2012

മലബാര്‍ എക്‌സ്പ്രസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ വിട്ടയച്ച സംഭവത്തില്‍ രണ്ട് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ റെയില്‍വെ സസ്‌പെന്‍ഡ് ചെയ്തു. ആര്‍പിഎഫ് ഉദ്യോഗസ്ഥരായ ശശി മാധവന്‍, പി.പി.പുന്നൂസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മനോരോഗിയാണെന്ന് പറഞ്ഞാണ് ഇവര്‍ പ്രതിയെ വിട്ടയച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിലാണ് കണ്ണൂര്‍ പിലാത്തറ സ്വദേശിനിയായ യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെ തീവണ്ടി എറണാകുളം പിന്നിട്ടപ്പോഴായിരുന്നു സംഭവം. റിസര്‍വേഷന്‍ കോച്ചായ എസ്-2 വിലെ ബര്‍ത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ഒരാള്‍ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.