സിറിയ: റഷ്യയും ചൈനയും വീറ്റോഅധികാരം പ്രയോഗിച്ചു

single-img
19 July 2012

സിറിയന്‍ ഭരണകൂടത്തിനെതിരേ കടുത്ത ഉപരോധത്തിനും സൈനിക ഇടപെടലിനും വ്യവസ്ഥ ചെയ്യുന്ന രക്ഷാസമിതി പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തു. ഇന്ത്യ ഉള്‍പ്പെടെ 11 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. സിറിയയ്‌ക്കെതിരേ ഇതിനുമുമ്പു കൊണ്ടുവന്ന മറ്റു രണ്ടു പ്രമേയങ്ങളും ചൈനയും റഷ്യയും വീറ്റോ പ്രയോഗിച്ചു പരാജയപ്പെടുത്തുകയായിരുന്നു.