സിറിയന്‍ മന്ത്രിമാര്‍ മനുഷ്യബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

single-img
19 July 2012

ഡമാസ്‌കസില്‍ ഇന്നലെ ചാവേര്‍ഭടന്‍ നടത്തിയ ആക്രമണത്തില്‍ സിറിയന്‍ പ്രതിരോധമന്ത്രിയും ഡെപ്യൂട്ടി പ്രതിരോധമന്ത്രിയും ഉള്‍പ്പെടെ നാല് ഉന്നതര്‍ കൊല്ലപ്പെട്ടു. കാബിനറ്റ് മന്ത്രിമാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും യോഗം നടക്കുന്ന സെക്യൂരിറ്റി ആസ്ഥാനത്തെ മുറിയില്‍ കടന്നുചെന്ന അംഗരക്ഷകനാണ് മനുഷ്യബോംബായി പൊട്ടിത്തെറിച്ചത്. സിറിയന്‍ പ്രതിരോധമന്ത്രി ജനറല്‍ ദാവൂദ് രജ്ഹ, പ്രസിഡന്റ് അസാദിന്റെ സഹോദരിയുടെ ഭര്‍ത്താവും ഡെപ്യൂട്ടിപ്രതിരോധമന്ത്രിയുമായ അസീഫ് ഷൗക്കത്ത്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ജനറല്‍ ഹസന്‍ ടര്‍ക്കുമാനി എന്നിവര്‍ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ടിവി സ്ഥിരീകരിച്ചു. മുന്‍ പ്രതിരോധമന്ത്രികൂടിയാണ് ടര്‍ക്കുമാനി. ഇവര്‍ രക്തസാക്ഷിത്വം വരിച്ചെന്ന്് ടിവി റിപ്പോര്‍ട്ടില്‍ പറഞ്ഞു.