ദുബായ് വെടിവെയ്പ്: കപ്പലില്‍ നിന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് ദുബായ് പോലീസ്

single-img
19 July 2012

ദുബായ് തീരത്ത് യുഎസ് കപ്പലില്‍ നിന്ന് വെടിയേറ്റ് ഒരു ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കപ്പലില്‍ നിന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് ദുബായ് പോലീസ്. പരിക്കേറ്റവരുടെ മൊഴി ഉദ്ധരിച്ച് ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്. ജന. ദാഹി ഖാല്‍ഫാന്‍ തമീം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവരുടെ മൊഴി സത്യമാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. കപ്പലിന് നേര്‍ക്ക് ബോട്ട് അടുപ്പിച്ചെന്ന ആരോപണവും പരിക്കേറ്റവര്‍ നിഷേധിച്ചതായി ദാഹി ഖാല്‍ഫാന്‍ തമീം പറഞ്ഞു. കപ്പലിനടുത്ത് നിന്നും ബോട്ട് ഒഴിച്ചുമാറ്റാനാണ് ശ്രമിച്ചതെന്നും ഇവര്‍ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.