മന്ത്രിസഭയിലെ രണ്ടാമന്‍; ശരദ്പവാര്‍ രാജി സന്നദ്ധത അറിയിച്ചതായി സൂചന

single-img
19 July 2012

കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ എന്‍സിപി മന്ത്രിമാരായ ശരത് പവാറും പ്രഫുല്‍ പട്ടേലും രാജിസന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇരുവരും ഇന്നലത്തെ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്നു. രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ പ്രണാബ് മുഖര്‍ജി കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്നാണ് മന്ത്രിസഭയിലെ രണ്ടാമനെച്ചൊല്ലി തര്‍ക്കം തുടങ്ങിയത്. പ്രണാബ് രാജിവെയ്ക്കുന്നതോടെ മന്ത്രിസഭയിലെ രണ്ടാമനായി ശരത് പവാര്‍ എത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ രണ്ടാമന്റെ സീറ്റ് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിക്കായിരുന്നു.