തമിഴ്‌നാട് റവന്യൂ മന്ത്രിയെ ജയലളിത പുറത്താക്കി

single-img
19 July 2012

തമിഴ്‌നാട് റവന്യു മന്ത്രി കെ.എ.സെങ്കോട്ടയ്യനെ മുഖ്യമന്ത്രി ജയലളിത മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. തോപ്പു എന്‍.ഡി.വെങ്കിടാചലമായിരിക്കും പുതിയ റവന്യൂമന്ത്രിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വെങ്കിടാചലം വ്യാഴാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സെങ്കോട്ടയ്യനെ പുറത്താക്കാനുളള കാരണത്തെക്കുറിച്ച് വാര്‍ത്താക്കുറിപ്പില്‍ വിശദീകരണമില്ല. സെങ്കോട്ടയ്യനെ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കിയിട്ടുണ്ട്.