രാംദേവിന്റെ ഘോഷയാത്രയ്ക്കു നേരേ കോണ്‍ഗ്രസുകാരുടെ കല്ലേറ്

single-img
19 July 2012

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിനെതിരേ ബാബാ രാംദേവ് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു രാംദേവിന്റെ ഘോഷയാത്രയ്ക്കു നേരേ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ കല്ലേറിഞ്ഞു. ഒരു സ്വകാര്യ കോളജില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ അയോധ്യ ബൈപാസിനു സമീപത്തുകൂടി കടന്നുപോയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലേറു നടത്തുകയായിരുന്നു. കല്ലേറില്‍ സബ് ഇന്‍സ്‌പെക്ടര്‍ രവി ദെഹേറിയയ്ക്കു പരിക്കേറ്റു.