രാഹുല്‍ ഉചിതമായ സമയത്തു കോണ്‍ഗസിനെ നയിക്കും: ദിഗ്‌വിജയ് സിംഗ്

single-img
19 July 2012

രാഹുല്‍ഗാന്ധി ഉചിതമായ സമയത്ത് കോണ്‍ഗ്രസിനെ നയിക്കുമെന്നു മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിംഗ്. രാഹുല്‍ഗാന്ധിയെ 2014ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആവശ്യനേരത്തു പാര്‍ട്ടിയെ നയിക്കാനുള്ള കഴിവ് രാഹുലിനുണെ്ടന്നും അടുത്ത ലോക്‌സഭാ ഇലക്ഷനില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തന്നെയായിരിക്കും കോണ്‍ഗ്രസിനെ നയിക്കുന്നതെന്നും സിംഗ് പറഞ്ഞു. കോണ്‍ഗ്രസില്‍ തങ്ങള്‍ ഒറ്റക്കെട്ടായാണു പ്രവര്‍ത്തിക്കുന്നത്. രാഹുലിന് കോണ്‍ഗ്രസില്‍ പ്രധാനപ്പെട്ട സ്ഥാനമുണെ്ടന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.