രാഹുല്‍ഗാന്ധി നേതൃത്വത്തിലേക്ക്

single-img
19 July 2012

സര്‍ക്കാരിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ഇതില്‍ തീരുമാനം എടുത്തുകഴിഞ്ഞു. എന്നാല്‍ അത് എപ്പോള്‍ വേണമെന്നു കോണ്‍ഗ്രസ് പ്രസിഡന്റും പ്രധാന മന്ത്രിയും തീരുമാനിക്കും. നേതൃത്വത്തിലേക്കു വരാന്‍ സമയമായെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ വോ ട്ട് രേഖപ്പെടുത്തിയ ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.പാര്‍ട്ടിയിലും സര്‍ക്കാരിലും കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതു രാഹുലാണെന്നു ബുധനാഴ്ച സോണിയ ഗാന്ധി അറിയിച്ചതിനു പിന്നാലെയാണു പ്രഖ്യാപനം. സര്‍ക്കാരിലും പാര്‍ട്ടിയിലും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നത്, രണ്ട് ബോസുകള്‍ (സോണിയ ഗാന്ധിയും പ്രധാനമന്ത്രിയും) തീരുമാനിക്കുന്നതിനനുസരിച്ചാവുമെന്നു രാഹുല്‍ കൂട്ടിച്ചേര്‍ത്തു.