പത്തനംതിട്ടയില്‍ ശനിയാഴ്ച ബിജെപി ഹര്‍ത്താല്‍

single-img
19 July 2012

ആറന്മുള വിമാനത്താവളം നിര്‍മാണത്തിനെതിരേ ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ പത്തനംതിട്ട ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കും. വിമാനത്താവളത്തിന്റെ മറവില്‍ നടന്നിട്ടുള്ള ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കുക, ഭൂമി കൈയേറ്റവും നിലംനികത്തലും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍ ആചരിക്കുന്നതെന്നു ബിജെപി ജില്ലാ പ്രസിഡന്റ് വി. എന്‍. ഉണ്ണി അറിയിച്ചു.