രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുലായം വോട്ടു ചെയ്തത് സാംഗ്മയ്ക്ക്

single-img
19 July 2012

ഇന്നു നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് വോട്ടു ചെയ്തത് എതിര്‍ചേരിയിലെ സ്ഥാനാര്‍ഥിയായ പി.എ. സാംഗ്മയ്ക്ക്. പിഴവ് മനസിലായ മുലായം ഉടന്‍ തന്നെ പുതിയ ബാലറ്റിനായി അപേക്ഷിച്ചു. തുടര്‍ന്ന് മുലായത്തിന് വീണ്ടും വോട്ടു ചെയ്യാന്‍ അവസരം നല്‍കുകയായിരുന്നു. യുപിഎ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സമാജ്‌വാദി പാര്‍ട്ടി നേരത്തെ തന്നെ പ്രണാബ് മുഖര്‍ജിക്ക് പിന്തുണ വ്യക്തമാക്കിയിരുന്നു.