ലിബിയ: ജിബ്‌രിലിന്റെ മുന്നണിക്ക് 41 സീറ്റ്, ബ്രദര്‍ഹുഡിനു 17

single-img
19 July 2012

ലിബിയയിലെ തെരഞ്ഞെടുപ്പില്‍ മഹമൂദ് ജിബ്‌രില്‍ നേതൃത്വം നല്‍കുന്ന നാഷണല്‍ ഫോഴ്‌സസ് അലയന്‍സിന്(എന്‍എഫ്എ) 41 സീറ്റും മുഖ്യ എതിരാളി മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ജസ്റ്റീസ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ പാര്‍ട്ടിക്ക് 17 സീറ്റും ലഭിച്ചതായി ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. ബാക്കി സീറ്റുകളില്‍ ചെറുകിട കക്ഷികള്‍ വിജയിച്ചു. 200 അംഗ പാര്‍ലമെന്റില്‍ പാര്‍ട്ടികള്‍ക്ക് അനുവദിച്ചിട്ടുള്ള 80 സീറ്റുകളിലെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ബാക്കി 120 സീറ്റുകളില്‍ മത്സരിച്ചു ജയിച്ച വ്യക്തികള്‍ പിന്നീട് ഏതെങ്കിലും പാര്‍ട്ടിയോടു കൂറുപ്രഖ്യാപിച്ചേക്കാം.