മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് ഗണേഷ് ഇറങ്ങിപ്പോയി

single-img
19 July 2012

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് മന്ത്രി ഗണേഷ്‌കുമാര്‍ ഇറങ്ങിപ്പോയി. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഗണേഷ് ഇറങ്ങിപ്പോയത്. ചെറുനെല്ലി എസ്റ്റേറ്റ് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് യോഗത്തില്‍ ജോര്‍ജ് ആവശ്യപ്പെട്ടെങ്കിലും ഇതിനെ ഗണേഷ് എതിര്‍ക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഗണേഷ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയുമായിരുന്നു. നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ ഏറ്റെടുത്ത വിഷയത്തില്‍ ഇരുവരും പരസ്പരം ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു.