കടല്‍ക്കൊല: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ്

single-img
19 July 2012

കടല്‍ക്കൊലക്കേസില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസില്‍ അറസ്റ്റിലായ നാവികര്‍ക്കെതിരേ ഇന്ത്യയില്‍ നടക്കുന്ന വിചാരണ നടപടികള്‍ റദ്ദാക്കണമെന്ന ഇറ്റലിയുടെ അപേക്ഷയിലാണ് നടപടി. മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കൊല്ലം തീരത്ത് ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിയില്‍ സുരക്ഷാചുമതലയിലുണ്ടായിരുന്ന നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചതാണ് കേസിനാസ്പദമായ സംഭവം.