സുരക്ഷ മുന്‍നിര്‍ത്തി ഒളിമ്പിക് ഉദ്ഘാടനച്ചടങ്ങു വെട്ടിച്ചുരുക്കി

single-img
19 July 2012

ഒളിമ്പിക്‌സ് ഉദ്ഘാടന സ്‌റ്റേഡിയത്തിലെ സുരക്ഷാ പ്രശ്‌നം ബ്രിട്ടന് തലവേദനയായി തുടരുകയാണ്. സുരക്ഷാ ക്രമീകരണത്തെക്കുറിച്ചുള്ള ആശങ്ക അതിരുകള്‍ ഭേദിച്ചതോടെ ഉദ്ഘാടന ചടങ്ങിന്റെ ദൈര്‍ഘ്യം വെട്ടിക്കുറച്ചു പരിഹാരം കാണാനാണ് അധികൃതരുടെ ശ്രമം. സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യക്കാര്‍ക്കും സുപരിചിതനായ സംവിധായകന്‍ ഡാനി ബോയല്‍ ഒരുക്കുന്ന വര്‍ണാഭമായ ഉദ്ഘാടന ചടങ്ങിന്റെ ദൈര്‍ഘ്യമാണ് അര മണിക്കൂര്‍ ചുരുക്കിയിരിക്കുന്നത്. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമായിരുന്നു പരിപാടികള്‍ക്കുണ്ടായിരുന്നത്. ഇതു മൂന്നു മണിക്കൂറായി ചുരുക്കി. ഒളിമ്പിക് സ്റ്റേഡിയത്തിലെത്തുന്ന 80,000 ഓളം കാണികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ കടുത്ത നടപടി സ്വീകരിച്ചതെന്നാണ് സംഘാടക സമിതി പറയുന്നത്.