നാറ്റോയുടെ 22 ട്രക്കുകള്‍ താലിബാന്‍ തകര്‍ത്തു

single-img
19 July 2012

ഉസ്‌ബെക്കിസ്ഥാനില്‍നിന്ന് വടക്കന്‍ അഫ്ഗാനിസ്ഥാനിലേക്കു വന്ന നാറ്റോയുടെ 22 ട്രക്കുകള്‍ താലിബാന്‍കാര്‍ ബോംബു സ്‌ഫോടനത്തില്‍ തകര്‍ത്തു. സമന്‍ഗന്‍ പ്രവിശ്യാ തലസ്ഥാനമായ ഐബക്കിലാണു സംഭവം. പാര്‍ക്കുചെയ്തിരുന്ന ട്രക്കുകളില്‍ ഒരെണ്ണത്തില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണു ദുരന്തമുണ്ടായത്. സ്‌ഫോടനത്തെത്തുടര്‍ന്നു വന്‍ തീപിടിത്തമുണ്ടായി. ഇന്ധനവുമായി പോയ ട്രക്കുകളായിരുന്നു ഭൂരിഭാഗവും. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.