ആറന്മുള വിമാനത്താവളം ആവശ്യമില്ലെന്ന് സുധീരനും മുരളീധീരനും

single-img
18 July 2012

ആറന്മുള വിമാനത്താവള പദ്ധതി വേണ്‌ടെന്ന് വി.എം.സുധീരനും കെ.മുരളീധരനും കെപിസിസി ഏകോപന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവിലുള്ള വിമാനത്താവളങ്ങള്‍ നന്നായി നടത്തിയാല്‍ മതിയെന്നും ഇരുവരും യോഗത്തില്‍ വ്യക്തമാക്കി. കരിമണല്‍ ഖനനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും യോഗത്തിനുശേഷം പുറത്തിറങ്ങിയ വി.എം.സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നെല്‍വയല്‍ നികത്തല്‍ നിയമത്തില്‍ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ തീരുമാനം സ്ഥാപിത താല്‍പര്യക്കാര്‍ ദുരുപയോഗപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നും സുധീരന്‍ പറഞ്ഞു. മലബാറിലെ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനത്തിനെതിരെ യോഗത്തില്‍ പൊതുവികാരമുയര്‍ന്നു.