രാജേഷ് ഖന്ന വിടപറഞ്ഞു

single-img
18 July 2012

ബോളിവുഡിലെ ആദ്യകാല സൂപ്പര്‍ സ്റ്റാറായിരുന്ന രാജേഷ് ഖന്ന (69) അന്തരിച്ചു. വൃക്കരോഗത്തെതുടര്‍ന്നായിരുന്നു ബാന്ദ്രയിലെ സ്വവസതിയിലായിരുന്നു അന്ത്യം. 1966 ലാണ് ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ശ്രദ്ധേയമായ ചിത്രം 1967ല്‍ ഇറങ്ങിയ ഔരത്ത്, വാമോശി എന്നിവയായിരുന്നു. 1991 -1996 വരെ ന്യൂഡല്‍ഹിയില്‍നിന്നും ലോകസഭാംഗമായിരുന്നു. 2008 ല്‍ ദാദാ ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പഞ്ചാബിലെ അമൃതസറിലായിരുന്നു ജനനം. പ്രമുഖ നടി ഡിംബിള്‍ കപാടിയയെ 1973 ല്‍ വിവാഹം ചെയ്തു. നടികളായ ട്വിങ്കിള്‍ ഖന്ന, റിങ്കി ഖന്ന എന്നിവര്‍ മക്കളാണ്. പ്രശസ്ത നടന്‍ അക്ഷയ് കുമാര്‍ മരുമകനാണ്.

httpv://www.youtube.com/watch?v=NiXx3gdBf-8