ആനക്കൊമ്പ് സൂക്ഷിച്ചത് നിയമ വിരുദ്ധം

single-img
18 July 2012

ചലച്ചിത്ര നടൻ മോഹൻലാൽ ആനക്കൊമ്പ് സൂക്ഷിച്ചത് നിയമവിരുദ്ധമാണെന്ന് മലയാറ്റൂർ ഡി.എഫ്.ഒ. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണു ആനക്കൊമ്പ് സൂക്ഷിച്ചത്.പെരുമ്പാവൂര്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണു ഡിഎഫ്ഒ  ഇക്കാര്യം വ്യക്തമാക്കി. ആനക്കൊമ്പ് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ഇത് വീട്ടില്‍ വെച്ചത് ഗുരുതര നിയമലംഘനമാണെന്നും റിപ്പോർട്ടിലുണ്ട്.