ഭക്ഷ്യവിഷബാധ തടയാന്‍ പ്രത്യേക നിയമം; കേന്ദ്രമന്ത്രി കെ.വി. തോമസ്

single-img
18 July 2012

ഭക്ഷ്യവിഷബാധ തടയാന്‍ പ്രത്യേക നിയമം നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ്. നിയമത്തിന്റെ പ്രായോഗികതയെക്കുറിച്ച ഭക്ഷണശാല ഉടമകളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് ഹോട്ടിലില്‍ നിന്നും ഭക്ഷണം കഴിച്ച് ഒരാള്‍ ഭക്ഷ്യവിഷബാധ മൂലം മരിക്കുകയും ഏതാനും പേര്‍ ചികിത്സ തേടുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷ്യസുരക്ഷാ ബില്ലിലെ എപിഎല്‍, ബിപിഎല്‍ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.