പഴകിയ ഭക്ഷണം: കായംകുളത്തെ കെഎസ്ആര്‍ടിസി കാന്റീന്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

single-img
18 July 2012

പഴകിയ ഭക്ഷണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് കായംകുളത്തെ കെഎസ്ആര്‍ടിസി കാന്റീന്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം. രാവിലെ കാന്റീനില്‍ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. കായംകുളത്തെ ഹോട്ടലുകളില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ കെഎസ്ആര്‍ടിസി കാന്റീനിലും എത്തിയത്. കൊല്ലത്തും എറണാകുളത്തും രാവിലെ ഹോട്ടലുകളില്‍ കോര്‍പ്പറേഷന്റെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നിരവധി ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്‌ടെടുത്തിട്ടുണ്ട്.