രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജഗന്റെ പിന്തുണ പ്രണാബിന്

single-img
18 July 2012

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് യുപിഎ സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിയെ പിന്തുണയ്ക്കും. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥി ഹാമിദ് അന്‍സാരിയെ പിന്തുണയ്ക്കാനും പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ട്. പാര്‍ട്ടിയുടെ താല്‍ക്കാലിക പ്രസിഡന്റും ജഗന്റെ മാതാവുമായ വൈ.എസ്.വിജയലക്ഷ്മിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പാര്‍ട്ടി എംപി മേഘാപതി രാജ്‌മോഹന്‍ റെഡ്ഡിയാണ് തീരുമാനം പ്രഖ്യാപിച്ചത്.