പാക്കിസ്ഥാനെതിരെ ഇന്ത്യ പുറത്തെടുക്കുന്നത് മികച്ച പ്രകടനമെന്ന് ധോണി

single-img
18 July 2012

ഡിസംബറിലെ പാക്കിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പര കഠിനമാകുമെങ്കിലും ഇന്ത്യയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരയും കടുത്തതാവുമെങ്കിലും ജയത്തോടെ സീസണ്‍ തുടങ്ങാനാവുമെന്നാണ് കരുതുന്നതെന്നും ശ്രീലങ്കന്‍ പര്യടനത്തിന് യാത്രപുറപ്പെടുന്നതിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധോണി പറഞ്ഞു.