കടല്‍ക്കൊലക്കേസ്: ബാങ്ക് ഗ്യാരണ്ടി തിരിച്ചു നല്‍കാനാവില്ലെന്ന് സുപ്രീംകോടതി

single-img
18 July 2012

കടല്‍ക്കൊലക്കേസില്‍ കോടതിയില്‍ കെട്ടിവെച്ച ബാങ്ക് ഗ്യാരണ്ടി തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് കപ്പലുടമകളായ എന്റിക്ക ലെക്‌സി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കപ്പല്‍ വിട്ടു നല്‍കാനായി സുപ്രീംകോടതി നിര്‍ദേശപ്രകാരം ഹൈക്കോടതിയില്‍ കെട്ടിവെച്ച മൂന്നു കോടി രൂപ തിരിച്ചു നല്‍കണമെന്ന കപ്പലുടമകളുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. കപ്പല്‍ വിട്ടു നില്‍കാന്‍ മൂന്ന് കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് തന്നെ കെട്ടിവെയ്ക്കണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ഉത്തരവ് തെറ്റാണെന്നും എന്നാല്‍ പണമിടപാട് നടന്നു കഴിഞ്ഞതിനാല്‍ കേസില്‍ ഇടപെടാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.