എ.ബി.വി.പി പ്രവര്‍ത്തകന്റെ കൊലപാതകം: മുഖ്യ പ്രതിയടക്കം രണ്ടുപേര്‍ പിടിയില്‍

single-img
18 July 2012

ക്രിസ്ത്യന്‍ കോളജ് കവാടത്തിനു പുറത്തു കഴിഞ്ഞദിവസം നടന്ന സംഘര്‍ഷത്തില്‍ കുത്തേറ്റ് വിാല്‍ എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന ഒരാള്‍ അടക്കം രണ്ടുപേര്‍ പോലീസ് പിടിയിലായി. സംഭവദിവസം അക്രമികള്‍ സഞ്ചരിച്ച രണ്ടു ബൈക്കുകളും പന്തളം ഭാഗത്തുനിന്നു പോലീസ് കണെ്ടടുത്തു. നാസീം, ആഷിക് എന്നീ യുവാക്കളാണ് പിടിയിലായത്. ഇതില്‍ ഒരാള്‍ക്കു മാത്രമെ ഇപ്പോള്‍ നടന്ന ആക്രമണവുമായി നേരിട്ട് ബന്ധമുള്ളുവെന്നാണ് പോലീസ് ഭാഷ്യം. ഇവരെക്കൂടാതെ പത്തോളം പേരെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരുന്നതായാണ് വിവരം. പ്രാഥമിക ലിസ്റ്റിലുള്‍പ്പെട്ട 14 പ്രതികളില്‍ ഏഴുപേരെ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവര്‍ ഒളിവിലാണ്.