സിറിയയില്‍ പോരാട്ടം കനക്കുന്നു; സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു

single-img
17 July 2012

സിറിയയില്‍ വിമതരും െൈസന്യവുമായുള്ള പോരാട്ടം മുറുകുന്നു. അസാദിന്റെ ശക്തി കേന്ദ്രമായ സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിന്റെ നിയന്ത്രണം പിടിക്കാനുള്ള അന്തിമയുദ്ധം ആരംഭിച്ചതായി വിമതരുടെ ഫ്രീ സിറിയന്‍ ആര്‍മി പ്രഖ്യാപിച്ചു. ഇതിനിടെ സൈന്യത്തിന്റെ ഹെലിക്കോപ്റ്റര്‍ വെടിവച്ചിട്ടതായി വിമതര്‍ അവകാശപ്പെട്ടു. ആയിരക്കണക്കിനു വരുന്ന വിമതസേന ഡമാസ്‌കസിലേയ്ക്കു മുന്നേറുകയാണ്. സിറിയന്‍ സൈന്യത്തിന്റെ സുരക്ഷാ, ആയുധ കേന്ദ്രങ്ങളാണ് വിമതസേനയുടെ ലക്ഷ്യം. ഡമാസ്‌കസിനായുള്ള പോരാട്ടത്തില്‍ നിന്നു പിന്നോട്ടില്ലെന്നും തങ്ങളുടെ പ്രഥമ ലക്ഷ്യങ്ങളിലൊന്നാണിതെന്നും വിതമനേതൃത്വം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലില്‍ 70 സിറിയന്‍ സൈനികരെ വധിച്ചതായി വിമതര്‍ വെളിപ്പെടുത്തി. അതേസമയം, ആര്‍ക്കാണ് തലസ്ഥാനത്ത് മുന്‍തൂക്കമെന്നതു സംബന്ധിച്ച വ്യക്തതയില്ല.